പൊന്‍കുന്നം: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ പ്രചാരണസഭ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ശ്രീനാരായണധര്‍മ മീമാംസാ പരിഷത്തും വാര്‍ഷികപൊതുയോഗവും നാളെ രാവിലെ 10ന് തൈപ്പറമ്പില്‍ ബില്‍ഡിംഗില്‍ നടക്കും. യോഗ, ധ്യാനം പഠനക്ലാസ് എന്നിവ ശിവഗിരിമഠം സ്വാമി ഗുരുപ്രസാദ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വാര്‍ഷികസമ്മേളനം സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ.കെ.സരളപ്പന്‍ അധ്യക്ഷത വഹിക്കും.