+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഒ​ന്പ​തി​ന്

പൊ​ടി​മ​റ്റം: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന പാ​രി​ഷ്ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 5.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ
പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍  വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഒ​ന്പ​തി​ന്
പൊ​ടി​മ​റ്റം: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന പാ​രി​ഷ്ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 5.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ടി​ന്‍റെ നാ​നാ​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​പ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ധു​നി​ക രീ​തി​യി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പാ​രി​ഷ്ഹാ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു നി​ല​ക​ളി​ലു​ള്ള​പാ​രി​ഷ്ഹാ​ളി​ല്‍ ആ​ദ്യ നി​ല​യു​ടെ​യും അ​നു​ബ​ന്ധ ക​ട​മു​റി​ക​ളു​ടെ​യും വെ​ഞ്ചെ​രി​പ്പ് 2015 ഏ​പ്രി​ല്‍ 12-ാം തീ​യ​തി ന​ട​ന്നു. ഇ​പ്പോ​ള്‍ ര​ണ്ടാം നി​ല​യി​ലു​ള്ള ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ പാ​രി​ഷ്ഹാ​ളും 23 ക​ട​മു​റി​ക​ളു​മാ​ണ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.
പൊ​ടി​മ​റ്റം പ്ര​ദേ​ശ​ത്തി​ന്‍റെ ത​ന്നെ മു​ഖ​ച്ഛാ​യ മാ​റ്റാ​ന്‍ ഇ​ട​യാ​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യു​ള്ള പാ​രി​ഷ്ഹാ​ളി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള ശീ​തീ​ക​രി​ച്ച ഹാ​ളി​ല്‍ 1200 പേ​ര്‍​ക്കു​വ​രെ ഇ​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ നി​ല​യി​ല്‍ അ​റു​നൂ​റി​ല​ധി​കം പേ​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ട്. 500 ല്‍ ​അ​ധി​കം വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ചെ​യ്യാ​ന്‍ സൗ​ക​ര്യം, ആ​വ​ശ്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ളു​ടെ സ​ജ്ജീ​ക​ര​ണം, പ​രി​സ്ഥി​തി​ക്കി​ണ​ങ്ങു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍, ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള പാ​ച​ക​പ്പു​ര, സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണം, ശു​ദ്ധ​ജ​ല​ത്തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ​വ സ​വി​ശേ​ഷ​ത​ക​ളാ​ണ്.
പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ചെ​രി​പ്പി​നു ശേ​ഷം ന​ട​ക്കു​ന്ന സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ജൂ​ലി എ​ഫ്‌​സി​സി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഡൊ​മി​നി​ക്, ഇ​ട​വ​ക പ്ര​തി​നി​ധി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്, വാ​ര്‍​ഡ് മെം​ബ​ര്‍ ഡെ​യ്‌​സി ജോ​ര്‍​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വി​കാ​രി ഫാ. ​ഡാ​ര്‍​വി​ന്‍ വാ​ലു​മ​ണ്ണേ​ല്‍ സ്വാ​ഗ​ത​വും നി​ര്‍​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. ടി.​ജെ. കു​ര്യ​ന്‍ ത​ട​മു​റി​യി​ല്‍ ന​ന്ദി​യും പ​റ​യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ന്നി​പ്പു​ര​യി​ട​ത്തി​ല്‍, നി​ര്‍​മ്മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. ടി.​ജെ. കു​ര്യ​ന്‍ ത​ട​മു​റി​യി​ല്‍, ട്ര​സ്റ്റി​മാ​രാ​യ ബോ​ബ​ച്ച​ന്‍ കൊ​ണ്ടൂ​പ്പ​റ​മ്പി​ല്‍, ഡൊ​മി​നി​ക് കി​ഴ​ക്കേ​മു​റി, ജോ​ര്‍​ജു​കു​ട്ടി വെ​ട്ടി​ക്ക​ല്‍, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി​ബി​ച്ച​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​ജി വാ​ളി​പ്ലാ​ക്ക​ല്‍, അം​ഗ​ങ്ങ​ളാ​യ ജെ​യ്‌​സ​ണ്‍ ചെ​മ്പ്‌​ളാ​യി​ല്‍, ജ്യോ​തി​ഷ് പു​തി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.