ആലക്കോട്: പരപ്പയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലുൾപ്പെടെ നിരവധി വീടുകളിൽ റീത്തും ഭീഷണിക്കത്തും വച്ച സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. റീത്ത് വച്ച വീടുകൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ സോണി സെബാസ്റ്റ്യൻ ,തോമസ് വെക്കത്താനം, ദേവസ്യ പാലപുറം, പി.ടി. മാത്യു ,ജോസ് വട്ടമല ,ജോജി കന്നിക്കാട്ട് ,ബിജു പുളിയൻ തൊട്ടി ,ബിനിഷ് മുഞ്ഞനാട്ട് ,ജോർജ് ചൂരക്കുന്നേൽ ,ജോസ് പുത്തൻപുര ,റോയി ചക്കാനിക്കുന്നേൽ, സുനിൽ ചക്കാനിക്കുന്നേൽ, ബിനോയി കവിയിൽ, ടി.എച്ച്. ഇബ്രാഹിം ,സുനിൽ ചെന്നിക്കര എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.