+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര എ​ട്ടി​ന്

ത​ളി​പ്പ​റ​മ്പ്: സ​ഹ​ന കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര എ​ട്ടി​നു രാ​വി​ലെ ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. ക​ണ്ണൂ​ര്‍ സോ​ണ്‍ ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് മു​ന്നേ​റ്റ​വും ജീ​സ​സ് യൂ​ത്ത് ക​
കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര എ​ട്ടി​ന്
ത​ളി​പ്പ​റ​മ്പ്: സ​ഹ​ന കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര എ​ട്ടി​നു രാ​വി​ലെ ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. ക​ണ്ണൂ​ര്‍ സോ​ണ്‍ ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് മു​ന്നേ​റ്റ​വും ജീ​സ​സ് യൂ​ത്ത് ക​ണ്ണൂ​ര്‍ സ​ബ് സോ​ണും ഹോ​ളി ഫെ​യ​ര്‍ മി​നി​സ്ട്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി യ​മ​നി​ല്‍ ബ​ന്ധ​ന​ത്തി​ല്‍ ക​ഴി​യു​ന്ന ഫാ.​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ സ​ഹ​ന​വ​ഴി​ക്ക് ലോ​കം മു​ഴു​വ​ന്‍ പീ​ഢ​ന​മ​നു​ഭ​വി​ക്കു​ന്ന സ​ഭ ശു​ശ്രൂ​ഷ​ക​ര്‍​ക്കും ആ​ത്മ​ശ​ക്തി ല​ഭി​ക്കു​ന്ന​തി​നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ക​രു​ടെ മാ​ന​സാ​ന്ത​ര​വും മ​ദ്യ​വി​മു​ക്ത സ​മൂ​ഹ​ത്തി​നാ​യും ന​ല്ല കാ​ലാ​വ​സ്ഥ​ക്കും സ​ഭാ​ലോ​ക​രാ​ഷ്ട്ര നേ​താ​ക്ക​ന്‍​മാ​രു​ടെ സു​സ്ഥി​തി​ക്കും സ​മൂ​ഹ​മ​ന​സാ​ക്ഷി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​നോ​മ്പ് കു​രി​ശി​ന്‍റെ വ​ഴി​യെ അ​നു​സ്മ​രി​ച്ച് പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രാ​ന്‍ യു​വ​ജ​ന​ങ്ങ​ളും മാ​താ​പി​താ​ക്ക​ളും എ​ട്ടി​നു രാ​വി​ലെ 7.30 ന് ​ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണം.
തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യം, ബ​ക്ക​ളം ഫാ​ത്തി​മ മാ​താ ദേ​വാ​ല​യം, ധ​ര്‍​മ​ശാ​ല ഉ​ണ്ണീ​ശോ ദേ​വാ​ല​യം, പാ​പ്പി​നി​ശേ​രി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ദേ​വാ​ല​യം,
ശ്രീ​പു​രം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ർ എ​ന്നീ ദേ​വാ​ല​യ​ങ്ങ​ള്‍ വ​ഴി ഉ​ച്ച​ക്ക് ശേ​ഷം ര​ണ്ടോ​ടെ തെ​ക്കി ബ​സാ​ര്‍ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും. എ​ട്ടി​ന് രാ​വി​ലെ ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ത​ല​ശേ​രി അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റക്ട​ര്‍ ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പി​ള്ളി ആ​മു​ഖ സ​ന്ദേ​ശ​വും ക​ണ്ണൂ​ര്‍ സോ​ണ്‍ ആ​നി​മേ​റ്റ​ര്‍ ഫാ.​തോ​മ​സ് കൂ​ട്ടി​യാ​നി അ​നു​ഗ്ര​ഹ ആ​ശീ​ര്‍​വാ​ദ​വും ന​ല്‍​കും. ക​ണ്ണൂ​ര്‍ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി ഫാ.​ജോ​സ​ഫ് പൂ​വ​ത്തോ​ലി​ൽ കു​രി​ശി​ന്‍റെ വ​ഴി സ​മാ​പ​ന സ​ന്ദേ​ശ​വും ന​ല്‍​കും.
ത​ളി​പ്പ​റ​മ്പ് സ​ബ് സോ​ണ്‍ ആ​നി​മേ​റ്റ​ര്‍ ഫാ.​ജേ​ക്ക​ബ് ക​ണ്ണൂ​ര്‍ സ​ബ് സേ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​നു തോ​മ​സ്, ജീ​സ​സ് യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ന്‍റ​ണി മാ​യ​യി​ല്‍,
മ​ല​ബാ​ര്‍ സ​ബ് റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു മ​ണ്ണ​നാ​ൽ, ക​ണ്ണൂ​ര്‍ സോ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജി കാ​ക്ക​നാ​ട്ട്, ഹോ​ളി ഫെ​യ​ർ മി​നി​സ്ട്രി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ല്‍​സ​ണ്‍ കാ​ര​ക്കാ​ട്ട് എ​ന്നി​വ​ര്‍ കു​രി​ശി​ന്‍റെ വ​ഴി​ക്ക് നേ​തൃ​ത്വം ന​ല്‍​കും.