ചെന്പേരി: കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്യുസേഷൻ സിസിടിവി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ കോഴ്സ് വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ കോളജ് ചെയർമാൻ റവ. ഡോ. തോമസ് മേൽവെട്ടം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നിർധനരായ വിദ്യാർഥികൾക്ക് നൈപുണ്യം പകർന്നു നൽകുന്നതിനായി ഹയർ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സാന്പത്തികസഹായത്തോടെ നടത്തപ്പെടുന്ന അസാപ്പ് കോഴ്സിന്റെ രണ്ടാമത് ബാച്ചിന്റെ ക്ലാസുകളാണ് ആരംഭിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം എസ്ഡിസി പ്രോഗ്രാം മാനേജർ പി. സിജീഷ്, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രഫ. ടി.വി. റോഷ്നി, പിആർഒ സെബാസ്റ്റ്യൻ പുത്തൻപുര, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രഫ. ജയേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.