കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ മാസങ്ങളോളം കൂടെ താമസിപ്പിച്ചശേഷം മുങ്ങിയ യുവാവിനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മരക്കാർകണ്ടി സ്വദേശിയായ ദീപു (31) നെയാണ് സിറ്റി സിഐ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബുധനാഴ്ച രാത്രിയിൽ താമരശേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഉരുവച്ചാൽ സ്വദേശിനിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഭർത്താവ് ഉപേക്ഷിച്ച യുവതിയെ ആറുമാസത്തോളം ദീപു വിവാഹം കഴിക്കാമെന്നു പറഞ്ഞ് കൂടെ താമസിപ്പിച്ചിരുന്നു. ഇതിനുശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുക്കുകയായിരുന്നു.