കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ആംഗൻവാടി തലത്തിൽ നടത്തുന്ന പ്രതിവർഷ സർവേയിൽ ആധാർ നന്പർ ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
ആധാർ നന്പർ ശേഖരിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരക്കുന്ന പശ്ചാത്തലത്തിലാണിത്. പൊതുജനങ്ങൾക്ക് ആംഗൻവാടി സേവനങ്ങൾ ലഭ്യമാക്കുന്നതിന് മാത്രമേ സർവേ വിവരങ്ങൾ ഉപയോഗിക്കുകയുളളൂ എന്നും പ്രോഗ്രാം ഓഫീസർ അറിയിച്ചു.