+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റെ ഉ​പ​രോ​ധി​ച്ചു

ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വ​കു​പ്പു മേ​ധാ​വി വൈ​കി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ചു ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന സ​ഹ​ക​ര​ണ ജോ​യി​ന്‍റെ ര​ജി​സ്ട്രാ​റെ ഉ​പ​രോ​ധി​ച്ചു. ജോ​യി​ന്‍റ
സ​ഹ​ക​ര​ണ ജോ​യി​ന്‍റ്  ര​ജി​സ്ട്രാ​റെ ഉ​പ​രോ​ധി​ച്ചു
ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വ​കു​പ്പു മേ​ധാ​വി വൈ​കി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ചു ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന സ​ഹ​ക​ര​ണ ജോ​യി​ന്‍റെ ര​ജി​സ്ട്രാ​റെ ഉ​പ​രോ​ധി​ച്ചു. ജോ​യി​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​ക്കാ​ല​മാ​യി നി​സാ​ര​കാ​ര​ണ​ങ്ങ​ൾ ആ​രോ​പി​ച്ചു ശ​ന്പ​ളം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.
ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​സി. അ​ജി​ത്ത് കു​മാ​ർ ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബി.​ജി. ധ​ന​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ക​ട​ന​ത്തി​നു ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​പി. പ്ര​കാ​ശ​ൻ, എ. ​സു​ജി​ത്ത്, രാ​ജീ​വ​ൻ മാ​ണി​ക്കോ​ത്ത്, കെ. ​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.