പൂജയ്ക്കു ലോകകപ്പില്‍ വെങ്കലം
12:43 AM Feb 25, 2017 | Deepika.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടര്‍ പൂജ ഘട്കറിന് ഷൂട്ടിംഗ് ലോകകപ്പ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കലം. 228.8 പോയിന്റോടെയാണ് പൂജ വെങ്കലം സ്വന്തമാക്കിയത്. ചൈനയുടെ മെംഗ്യാവോ ഷി (252.1) സ്വര്‍ണവും ഡോംഗ് ലിജി (248.9) വെള്ളിയും നേടി. ഇതാദ്യമായാണ് പൂജ ലോകകപ്പില്‍ മെഡല്‍ നേടുന്നത്. ഒന്നാം സ്ഥാനം നേടിയ ചൈനീസ് താരത്തിന്റെ പ്രകടനം ലോകറിക്കാര്‍ഡാണ്. റിയോ ഒളിമ്പിക്സില്‍ പൂജയ്ക്ക് പങ്കെടുക്കാനായിരുന്നില്ല.