+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​നും, തോ​മ​സ് ഐ​സ​ക്കും

മ​ഞ്ചേ​രി: എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എം.​ബി.​ഫൈ​സ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​നും, തോ​മ​സ് ഐ​സ​ക്കും ഇ​ന്നെ​ത്തും. ചി​ട്ട​യാ​യ പ്ര​ചാ​ര​ണ പ്ര​വ
എ​ൽ​ഡി​എ​ഫ്  പ്ര​ചാ​ര​ണ​ത്തി​ന്  മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​നും,  തോ​മ​സ് ഐ​സ​ക്കും
മ​ഞ്ചേ​രി: എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എം.​ബി.​ഫൈ​സ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​നും, തോ​മ​സ് ഐ​സ​ക്കും ഇ​ന്നെ​ത്തും.
ചി​ട്ട​യാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, പു​ത്ത​ൻ പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ഏ​റെ മു​ന്നി​ലാ​ണ് മ​ഞ്ചേ​രി മ​ണ്ഡ​ലം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജ​വും ആ​വേ​ശ​വും പ​ക​ർ​ന്ന് മ​ന്ത്രി​മാ​രും സം​സ്ഥാ​ന നേ​താ​ക്ക​ളും മ​ഞ്ചേ​രി​യി​ലേ​ക്ക്. എ.​കെ.​ബാ​ല​ൻ, തോ​മ​സ് ഐ​സ​ക്, എം.​വി. ഗോ​വി​ന്ദ​ൻ, കെ.​ഇ.​ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും റാ​ലി​യി​ലും പ​ങ്കെ​ടു​ക്കും.
രാ​വി​ലെ പ​ത്തി​ന് മ​ഞ്ചേ​രി നോ​ർ​ത്തി​ൽ നി​ന്ന് എ.​കെ.​ബാ​ല​നും, കീ​ഴാ​റ്റൂ​രി​ൽ തോ​മ​സ് ഐ​സ​ക്കും, എം.​വി.​ഗോ​വി​ന്ദ​നും കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. കെ.​ഇ.​ഇ​സ്മാ​യി​ൽ വൈ​കിട്ട് അ​ഞ്ചി​ന് സൗ​ത്തി​ലും, ആ​റി​ന് കീ​ഴാ​റ്റൂ​രി​ലും പ​ങ്കെ​ടു​ക്കും. 11ന് ​മ​ഞ്ചേ​രി സൗ​ത്തി​ലും, നാ​ലി​ന് എ​ള​ങ്കൂ​ർ, അ​ഞ്ചി​ന് കീ​ഴാ​റ്റൂ​ർ, ആ​റി​ന് എ​ട​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലും എ.​കെ.​ബാ​ല​ൻ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​ന് നെ​ൻ​മി​നി​യി​ലാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ ര​ണ്ടാ​മ​ത്തെ പ്ര​ചാ​ര​ണ യോ​ഗം. മൂ​ന്നി​ന് എ​ട​പ്പ​റ്റ, നാ​ലി​ന് പാ​ണ്ടി​ക്കാ​ട്, അ​ഞ്ചി​ന് മ​ഞ്ചേ​രി ഈ​സ്റ്റ്, ആ​റി​ന് തൃ​ക്ക​ല​ങ്ങോ​ടി​ലും പ​ങ്കെ​ടു​ക്കും. എം.​വി.​ഗോ​വി​ന്ദ​ൻ 11ന് ​നെ​ൻ​മി​നി​യി​ലും, മൂ​ന്നി​ന് എ​ട​പ്പ​റ്റ​യി​ലും നാ​ലി​ന് പാ​ണ്ടി​ക്കാ​ടും അ​ഞ്ചി​ന് മ​ഞ്ചേ​രി ഈ​സ്റ്റി​ലും ആ​റി​ന് എ​ള​ങ്കൂ​രി​ലും ന​ട​ക്കു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് കു​ടും​ബ​യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ശ്ര​ദ്ധേയ​മാ​ണ്. സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​ട്ട​യാ​യി ന​ട​ന്നു വ​രി​ക​യാ​ണ്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രാ​യ കെ.​ടി.​ജ​ലീ​ൽ, എം.​എം. മ​ണി, സി​പി​എം പി​ബി അം​ഗം എം.​എ.​ബേ​ബി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​ൻ, എം.​സി.​ജോ​സ​ഫൈ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.