പടിഞ്ഞാറത്തറ: ഹൈസ്കൂളിനു സമീപം കളരിക്കൽ ബേബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിക്കുന്ന മാത്യു ഫിലിപ്പിന്റെ കാറും സ്കൂട്ടറും കത്തിനശിച്ചു.
കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് ഇന്നലെ പുലർച്ചെ രണ്ടോടെയാണ് തീപിടിച്ചത്. ശബ്ദം കേട്ട് മാത്യു ഫിലിപ്പ് നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നതു കണ്ടത്. പരിസരവാസികളാണ് തീയണച്ചത്. പടിഞ്ഞാറെത്തറ പോലീസ് കേസെടുത്തു.