തലയാട്: പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈദ്യുതീകരണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും പേര്യ - ചുരത്തോട് വൈദ്യുതി ലൈനിന്റെ സ്വിച്ച് ഓൺ കർമ്മവും പുരുഷൻ കടലുണ്ടി എംഎൽഎ നിർവഹിച്ചു. ഉണ്ണികുളം, ബാലുശേരി, കൂട്ടാലിട ഇലക്ട്രിക്കൽ സെക്്ഷനുകളിലായി പനങ്ങാട് പഞ്ചായത്തിലെ 125 പേർക്കാണ് വൈദ്യുതി കണക്ഷൻ നല്കിയത്. 31,75,500 രൂപ ചെലവഴിച്ച് 8.1 കിലോമീറ്റർ പുതുതായി ലൈൻ വലിച്ചാണ് കണക്ഷൻ നല്കിയത്.
പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അഹമ്മദ്കോയ മാസ്റ്റർ, പി.ആർ സുരേഷ്, കെ.കെ ബാബു, എം.പി അജീന്ദ്രൻ, എൻ.ജെ മാത്യു, വി.കെ.സി ഉമ്മർ മൗലവി, സി.എം കുമാരൻ, വി.വി വിജയൻ, പി.ബഷീർ അഹമ്മദ്, ബീന മനോജ്, വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.എക്സിക്യൂട്ടീവ് എൻജിനിയർ പി.ചന്ദ്രബാബു സ്വാഗതവും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം.ഹരിപ്രസാദ് റിപ്പോർട്ടും അവതരിപ്പിച്ചു.