കോഴിക്കോട്: കോഴിക്കോടിന്റെ നാടക പാരന്പ്യര്യത്തിന് തുടർച്ച നൽകാനായി 26, 27, 28 തീയതികളിൽ തിയറ്റർ കാർണിവൽ നടത്തുമെന്ന് പേപ്പർബോട്ട് നാടകക്കൂട്ടായ്മ അറിയിച്ചു. നാടക പ്രവർത്തകരുടേയും ചിത്രകാരൻമാരുടേയും കൂട്ടായ്മയാണ് പേപ്പർബോട്ട്. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കാർണിവെല്ലിെൻറ ഭാഗമായി ആർട്ട് ഗാലറിയിൽ ഏപ്രിൽ 17 മുതൽ ചിത്രകാരൻമാരുടെ പെയിന്റിംഗ് എക്സിബിഷൻ നടക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ ഇൻവിസിബിൾ ലൈറ്റിംഗ് സൊലൂഷൻ അവതരിപ്പിക്കുന്ന ജോസ് കോശിയുടെ ’ ചരിത്ര പുസ്തകത്തിലേക്കൊരേട്്്, നാടകപുര ചേർപ്പ് അവതരിപ്പിക്കുന്ന നരിപ്പറ്റ രാജുവിന്റെ ’തിയ്യൂർ രേഖകൾ’എന്നീ നാടകങ്ങളും മൂന്നാം ദിവസം ഉൗരാളി ബാൻഡിന്റെ സംഗീത പരിപാടി പാട്ടും പറച്ചിലും ഉണ്ടായിരിക്കുമെന്ന് പേപ്പർബോട്ട് ഭാരവാഹികൾ അറിയിച്ചു.
വിൽസണ് സാമുവൽ, ഗുലാബ് ജാൻ, സതീഷ്.കെ.സതീഷ്, രാധാകൃഷ്ണൻ പേരാന്പ്ര, വി.ബിനോയ്, നദി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
വിൽസണ് സാമുവൽ, ഗുലാബ് ജാൻ, സതീഷ്.കെ.സതീഷ്, രാധാകൃഷ്ണൻ പേരാന്പ്ര, വി.ബിനോയ്, നദി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.