+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

53 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തു

കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ര​ണം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ 53,08,100 രൂ​പ
53 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തു
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ര​ണം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ 53,08,100 രൂ​പ വി​ത​ര​ണം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് 232 അ​പേ​ക്ഷ​ക​ളി​ലാ​യി 43,95,500 രൂ​പ​യും പ്ര​കൃ​തി ദു​ര​ന്ത ദു​രി​താ​ശ്വാ​സ​മാ​യി 92 പേ​ർ​ക്ക് 9,12,600 രൂ​പ​യും വി​ത​ര​ണം ചെ​യ്തു. 11 പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. മുൻകൂട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത 793 അ​പേ​ക്ഷ​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ച്ചു. ഇ​തോ​ടെ കോ​ഴി​ക്കോ​ട്, വ​ട​ക​ര, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ത​ല ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ലാ​യി 2,54,28,800 രൂ​പ വി​ത​ര​ണം ചെ​യ്തു. ആ​കെ 27 പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ക​ള​ക്ട​ർ യു.​വി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ സം​ബ​ന്ധി​ച്ചു. ക​മ​ല ഇ​ട​പ്പ​ള്ളി മീ​ത്ത​ൽ കോ​ള​നി, മു​ണ്ടേ രി ​അ​രി​യാ​യി അ​ത്തോ​ളി എ​ന്നി​വ​ർ​ക്ക് പ​ട്ട​യ​വും ഷി​ബി​ന മു​ളി​വ​യ​ൽ​ക്കു​നി, ന​ഫീ​സ, ബാ​ല​ൻ പു​തു​ക്കു​ടി, കെ.​കെ. ഗോ​പാ​ല​ൻ, ഇ​ന്ദി​ര പാ​റ​യി​ൽ, അ​സൈ​നാ​ർ കോ​മ​ത്ത് പൊ​യി​ൽ, അ​സ്സ​ൻ മ​ര​ക്കാ​ട്ട്കു​നി, നി​സി​യ ഓ​ട​ക്ക​ട​വ​ത്ത് എ​ന്നി​വ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും ഫ​സീ​ല മു​ക്കാ​ടി​ക്ക​ണ്ടി, ക​ല്യാ​ണി ചെ​റി​യേ​രി എ​ര​വ​ട്ടൂ​ർ, ല​ക്ഷ്മി വ​ട​ക്കേ കേ​ളോ​ത്ത് വി​യ്യൂ​ർ, അ​ബ്ദു​ല്ല​ക്കോ​യ ഉ​ള്ള്യേ​രി, ക​ല്യാ​ണി ചാ​മ​ക്കാ​ല​യി​ൽ, ന​ളി​നി, പീ​യൂ​ഷ്, നാ​രാ​യ​ണി, രാ​ധ, ബാ​ല​ൻ എ​ന്നി​വ​ർ​ക്ക് പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. എ​ഡി​എം ടി. ​ജ​നി​ൽ​കു​മാ​ർ, ആ​ർ​ഡി​ഒ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ എ​ൻ.​വി. ര​ഘു​രാ​ജ്, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​ഹി​മ, ത​ഹ​സി​ൽ​ദാ​ർ എ​ൻ. റം​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. താ​മ​ര​ശേ​രി താ​ലൂ​ക്കിലെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കാ​രാ​ടി​യി​ലെ താ​മ​ര​ശേ​രി ഗ​വ. യു​പി സ്കൂ​ളിൽ നടക്കും.

കു​രു​ന്നു​ക​ൾ​ക്ക് സഹായം
കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ അമ്മ മ​രി​ക്കുകയും പി​താ​വ് ഉ​പേ​ക്ഷി​ക്കുകയും ചെയ്ത കു​രു​ന്നു​ക​ൾ​ക്ക് ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ സഹായം. കൊ​യി​ലാ​ണ്ടി കൊ​ല്ലം നെ​ടി​യ​ട്ട​വ​യ​ലി​ൽ അ​ജി​ത സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാണ് അ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ൾ​ക്ക് സഹായം അനുവദിച്ചത്. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് കീ​ഴി​ലെ സ്നേ​ഹ പൂ​ർ​വം പ​ദ്ധ​തി​ പ്രകാരം പ​ഠ​ന സ​ഹാ​യ​ം, ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​പ്രകാരം ധ​ന​സ​ഹാ​യ​ം, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള സ്കോ​ള​ർ​ഷിപ്പ് എന്നിവയാണ് ലഭിക്കുക. ഏ​ഴു​വ​യ​സുള്ള ഇ​ള​യ കു​ട്ടി​യാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത്.