ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയതോടെ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയേറി.
ശനിയാഴ്ച നടക്കുന്ന ഫൈനല്‍ ജയിച്ച് കിരീടം നേടിയാല്‍ കെര്‍ബര്‍, അമേരിക്കയുടെ സെറീന വില്യംസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും. പ്യൂട്ടോറിക്കോയുടെ മോണിക്ക പ്യൂഗിനെ 6-2, 6-3 എന്ന സ്കോറിനാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്. 2016 സെപ്റ്റംബര്‍ വരെ കെര്ബറായിരുന്നു ഒന്നാം സ്ഥാനത്ത്.
എന്നാല്‍, പിന്നീട് സെറീന ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. അന കോന്ജു ആണ് സെമിയില്‍ കെര്‍ബറുടെ എതിരാളി. ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കെര്‍ബര്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
ആഞ്ജലിക് കെര്‍ബര്‍ ഒന്നാം സ്ഥാനത്തേക്ക്
12:10 AM Feb 24, 2017 | Deepika.com