+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ക്നോ​പാ​ർ​ക്കി​ലെ കൂ​ട്ട പി​രി​ച്ചുവി​ട​ലും നി​യ​മ​ ലം​ഘ​ന​വും ചെ​റു​ക്കും: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : ടെ​ക്നോ​പാ​ർ​ക്കി​ലെ കൂ​ട്ട പി​രി​ച്ചു​വി​ട​ൽ നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ ഘ​ട​ന​യ്ക്കു നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നും ഇ​തി​നെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും സി​ഐ​ടി​യു സം​സ്ഥാ​ന
ടെ​ക്നോ​പാ​ർ​ക്കി​ലെ കൂ​ട്ട പി​രി​ച്ചുവി​ട​ലും നി​യ​മ​ ലം​ഘ​ന​വും ചെ​റു​ക്കും: വി. ​ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം : ടെ​ക്നോ​പാ​ർ​ക്കി​ലെ കൂ​ട്ട പി​രി​ച്ചു​വി​ട​ൽ നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ ഘ​ട​ന​യ്ക്കു നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നും ഇ​തി​നെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ശി​വ​ൻ​കു​ട്ടി.
ക​ഴ​ക്കൂ​ട്ട​ത്തെ ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ വി​ക​സ​ന​ത്തി​നു മ​റ്റ് ഒ​രു സ്ഥാ​പ​ന​ത്തി​നും കി​ട്ടാ​ത്ത സം​ര​ക്ഷ​ണം നാ​ട്ടു​കാ​രി​ൽ നി​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്നു​ണ്ട്. ആ ​പ​രി​ഗ​ണ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​വാ​നും സ​ക​ല തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ മ​റി​ക​ട​ന്ന് തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ടാ​നും ഉ​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ടെ​ക്നോ​പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ലാ​ളി പീ​ഡ​ന​ത്തെ​യും നി​ർ​ബ​ന്ധി​ത​വും നി​യ​മ​വി​രു​ദ്ധവു​മാ​യ പി​രി​ച്ചു​വി​ട​ലി​നെ​യും പ​റ്റി സം​സ്ഥാ​ന​ത്തി​ന്‍റെ തൊ​ഴി​ൽ വ​കു​പ്പ് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്നും അദ്ദേഹം പറഞ്ഞു. പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​രു​ടെ​യും ടെ​ക്നോ​പാ​ർ​ക്കി​ൽ പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും വി​വ​രം ശേ​ഖ​രി​ക്കു​വാ​ൻ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ടെ​ക്നോ​പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന നി​ർ​ബ​ന്ധി​ത​വും നി​യ​മ​വി​രു​ദ്ധ​വും മ​റ്റ് തൊ​ഴി​ൽ പീ​ഡ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സി​ഐ​ടി​യു സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട് എ​ന്നും വി. ​ശി​വ​ൻ​കു​ട്ടി പറഞ്ഞു.