തിരുവനന്തപുരം : വാഗ്ദാനം ചെയ്ത തൊഴിലും തൊഴിൽ നിഷേധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരവും നൽകണമെന്ന്് ആവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരും കുടുംബാംഗങ്ങളും ഇന്നലെ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ വിഎസ്എസ്സി സൗത്ത് തുന്പ ജംഗ്ഷനിൽ കൂട്ട ഉപവാസം നടത്തി. അവകാശം വീണ്ടെടുക്കൽ സമരത്തിന്റെ ഭാഗമായി നടത്തിയ ഉപവാസത്തിനു ആക്ഷൻ കൗണ്‍സിൽ ചെയർമാൻ വേളി വർഗീസ് നേതൃത്വം നൽകി.
നാട്ടുകാർക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനു പകരം അവർക്കു അർഹതപ്പെട്ട അവകാശം വിഎസ്എസ്സി അധികൃതർ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് വേളി വർഗീസ് പറഞ്ഞു.
നിയമന നിരോധനവും കരാർ നിയമനങ്ങളും നാട്ടുകാരോട് വിഎസ്എസ്സി അനുവർത്തിച്ചു വരുന്ന വിവേചനവുമാണ് കരാർ ലംഘനത്തിനു ഇടയാക്കിയിട്ടുള്ളതെന്നും വേളി വർഗീസ് പറഞ്ഞു. മണ്‍വിള രാധാകൃഷ്ണൻ, എം.എ. ലത്തീഫ്, മണ്‍വിള സയ്നുദീൻ, ലെഡ്ഗർ ബാവ, എം.എസ്. അനിൽ, അണ്ടൂർക്കോണം സനൽ കുമാർ, പള്ളിത്തുറ കൗണ്‍സിലർ പ്രതിഭ ജയകുമാർ, എ. ജഹാംഗീർ, സെലിൻ നെൽസണ്‍, സന്തോഷ്, സോളമൻ ജോസ്, വിൻസെന്റ് ഷിനു, മോവിൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.