+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറിയിപ്പുകൾ

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാംനെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ
അറിയിപ്പുകൾ
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാം
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. പ​ഴ​യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, മു​പ്പ​തു രൂ​പ എ​ന്നി​വ​യു​മാ​യി അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ശ്ചി​ത ദി​വ​സം എ​ത്തേ​ണ്ട​താ​ണ്. വ്ളാ​ങ്ങാ​മു​റി, കൃ​ഷ്ണ​പു​രം, രാ​മേ​ശ്വ​രം, നാ​രാ​യ​ണ​പു​രം, അ​മ​ര​വി​ള, പു​ല്ലാ​മ​ല വാ​ർ​ഡു​ക​ൾക്ക് ഇ​ന്നും നാ​ളെ​യും അ​മ​ര​വി​ള എ​ൽ​എം​എ​സി​ൽ കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ക​ള​ത്തു​വി​ള, വ​ട​കോ​ട്, മു​ട്ട​യ്ക്കാ​ട്, മു​ള്ള​റ​വി​ള, മാ​ന്പ​ഴ​ക്ക​ര, ഇ​ള​വ​നി​ക്ക​ര, പെ​രു​ന്പ​ഴു​തൂ​ർ, ആ​ലം​പൊ​റ്റ, പു​ന്ന​യ്ക്കാ​ട് എ​ന്നീ വാ​ർ​ഡു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ പെ​രു​ന്പ​ഴു​തൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചു. പി​രാ​യും​മൂ​ട്, ഓ​ല​ത്താ​ന്നി, ചു​ണ്ട​വി​ള, അ​ത്താ​ഴ​മം​ഗ​ലം, നി​ല​മേ​ൽ, ഉൗ​രൂ​ട്ടു​കാ​ല, ക​വ​ളാ​കു​ളം, പ​ന​ങ്ങാ​ട്ടു​ക​രി എ​ന്നീ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ത്തു മു​ത​ൽ 12 വ​രെ ശാ​സ്താം​ത​ല ഗ​വ. യു​പി​എ​സിലും നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണ്‍, ആ​ലും​മൂ​ട്, കൂ​ട്ട​പ്പ​ന, പ​ള്ളി​വി​ളാ​കം, പ്ലാ​വി​ള, തൊ​ഴു​ക്ക​ൽ, വ​ഴു​തൂ​ർ, ഫോ​ർ​ട്ട് എ​ന്നീ വാ​ർ​ഡു​ക​ളി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 13 മു​ത​ൽ 15 വ​രെ നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ജെ​ബി​എസിലും കാ​ർ​ഡ് പു​തു​ക്കാ​വു​ന്ന​താ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 16 ന് ​ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

വാ​ക്-ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോള​ജി​ലെ ബ്ല​ഡ് ബാ​ങ്ക്, മൈ​ക്രോ​ബ​യോ​ള​ജി, എ​ആ​ര്‍ടി സെ​ന്‍റ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഇന്ന് ന​ട​ത്താ​നി​രു​ന്ന താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യു​ള്ള വാ​ക്ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 18 ലേക്ക് മാ​റ്റി​വ​ച്ച​താ​യി പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.

ഹ​ര്‍​ത്താ​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പോ​ത്ത​ന്‍​കോ​ട്: വാ​വ​റ കു​ന്ന​ത്ത് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ സ​പ്ത​ദി​ന കു​ന്ന​ത്ത് ഉ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് പോ​ത്ത​ൻ​കോ​ട് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ബി ജെപി ജി​ല്ല സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി അ​റി​യി​ച്ചു.


പ​രീ​ക്ഷ മാ​റ്റിവച്ചു
തിരുവന്തപുരം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ഇ​ന്നു ന​ട​ക്കാ​നി​രു​ന്ന ബി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ർ മോ​ഡ​ൽ പ​രീ​ക്ഷ 11ലേ​ക്ക് മാ​റ്റി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.