ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയായതിന്റെ പ്രഖ്യാപനം മന്ത്രി എം. എം. മണി നിർവഹിച്ചു. എല്ലാവർക്കും വൈദ്യുതി എത്തിക്കുക എന്ന കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുകയാണെന്ന് മന്ത്രി പറഞ്ഞു.
ചിറയിൻകീഴ് മണ്ഡലത്തിലെ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, അഴൂർ, കിഴുവിലം, മംഗലപുരം, കഠിനംകുളം, മുദാക്കൽ പഞ്ചായത്തുകളിലാണ് സമ്പൂർണ വൈദ്യുതീകരണം പൂർത്തിയായത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിന് വി.ശശി എംഎൽഎ അധ്യക്ഷനായി. ചിറയിൻകീഴ് മണ്ഡലത്തിൽ നിർധനരും പുറമ്പോക്കിൽ താമസിക്കുന്നവരുൾപ്പെടെയുള്ളവർക്ക് ഈ പദ്ധതിയിലൂടെ വൈദ്യുതി കണക്ഷൻ ലഭ്യമായി. ഒരുകോടി ഇരുപത് ലക്ഷത്തി നാൽപ്പത്തിഅയ്യായിരത്തി തൊള്ളായിരത്തി എട്ട് രൂപ ചെലവഴിച്ചാണ് മണ്ഡലത്തിൽ സൗജന്യ വൈദ്യുതീകരണം സാധ്യമാക്കിയത്.
ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ഷൈലജാ ബീഗം, ബ്ലോക്ക് പഞ്ചായത്തധ്യക്ഷൻമാരായ ആർ.സുഭാഷ്, ജോണി പത്രോസ്, ഗ്രാമപഞ്ചായത്തധ്യഷരായ എസ്. ഡീന, ക്രിസ്റ്റി സൈമൺ, ടി.ഇന്ദിര, കെ. വിലാസിനി. ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.