ഏറ്റുമാനൂർ: ഗവണ്മെന്റ് ഐടിഐയിൽ ഇലക്്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഡി, സിവിൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലേ ജൂനിയർ ഇൻസ്ട്രക്്ടർമാരുടെ ഓരോ ഒഴിവുകളിലേക്ക് 11നും ഫിറ്റർ, പ്ലംബർ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്്ടർമാരുടെ ഓരോ ഒഴിവുകളിലേക്കും വെൽഡർ ട്രേഡിലെ മൂന്ന് ഒഴിവുകളിലേക്കും 12നും എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ അല്ലെങ്കിൽ എൻടിസിയും മൂന്ന് വർഷ പരിചയവും ഉളള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം പ്രിൻസിപ്പൽ മുന്പാകെ ഹാജരാകണം. നിയമനം ദിവസ വേതനാടിസ്ഥാനത്തിലായിരിക്കണം. 0481 2535562