അതിരന്പുഴ: അതിരന്പുഴ ചന്തയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെബ്സൈറ്റ് തുറന്നു. ജോസ് കെ. മാണി എംപി വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു.
ഇതിനോടനുബന്ധിച്ച് അതിരന്പുഴ വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനത്തിൽ അതിരന്പുഴ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ് മൂലേക്കരി അധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എംഎൽഎ, തോമസ് ചാഴികാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിൾ, പഞ്ചായത്ത് പ്രസിഡന്റ് ആൻസ് വർഗീസ്, സജി തടത്തിൽ, മോളി ലൂയിസ്, കമലാസനൻ, ജയ്സണ് ഞൊങ്ങിണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മേയ് അവസാനവാരം വിപുലമായ പരിപാടികളോടെ ജൂബിലി ആഘോഷങ്ങൾ നടക്കും. ആഘോഷപരിപാടികൾക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. വെബ്സൈറ്റ് മേൽവിലാസം: www.athirampuzha market.com