കുമരകം: കച്ചി കയറ്റിവന്ന മിനിലോറിയിലെ കച്ചിക്കു തീപിടിച്ചു. തിരുവാർപ്പ് കൊച്ചുപാലത്തിനുസമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പാറേക്കാട് പാടത്തുനിന്നും വാങ്ങിയ കച്ചിയും കയറ്റി വരവേ തിരുവാർപ്പു-കോട്ടയം റോഡിൽവച്ചാണു കച്ചിയിൽനിന്നും പുക ഉയർന്നത്. കണ്ടുനിന്നവർ അറിയിച്ചതിനെതുടർന്ന് ലോറി ഡ്രൈവർ കുഞ്ഞുമോൻ ലോറി സ്വാമിയാർ മഠത്തിന് സമീപമുള്ള മൈതാനത്തേക്ക് ലോറി മാറ്റി.
കോട്ടയത്തുനിന്നു വന്ന രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് ലോറിയിലേക്കു തീപടരും മുന്പ് തീയണച്ചു. കച്ചി പൂർണമായും കത്തിനശിച്ചിരുന്നു. കച്ചി കയറ്റിവന്ന മിനിലോറിക്കു മുന്നിലായി പോയ നെല്ലും ലോറി വൈദ്യുതി ലൈനിൽ തട്ടി തീപ്പൊരി ഉണ്ടായതെന്നും അത് കച്ചി ലോറിയിൽ വീണതാണ് അപകട കാരണമെന്നും നാട്ടുകാർ പറഞ്ഞു.
കോട്ടയം ഫയർ ഫോഴ്സ് സ്റ്റേഷൻമാസ്റ്റർ ശിവദാസ്, ജയദേവൻ എന്നിവരുടെ നേതൃത്വത്തിൽ മുക്കാൽ മണിക്കൂറുകൊണ്ടാണു തീ കെടുത്തിയത്.