ചങ്ങനാശേരി: തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം ഏഴു മുതൽ 14 വരെ നടക്കും. ഏഴുമുതൽ ഒൻപതുവരെ എല്ലാ ദിവസവും രാവിലെ ആറിന് മഹാഗണപതി ഹോമം, എട്ടിന് ഭാഗവതപാരായണം, 10ന് രാവിലെ ആറിന് ഗണപതി ഹോമം, രാത്രി ഏഴിന് നൃത്തസന്ധ്യ, എട്ടിന് കളമെഴുത്തും പാട്ടും. 11ന് രാത്രി 7.30ന് നൃത്തനാടകം.
12ന് രാത്രി ഏഴിന് ഭക്തിഗാനസുധ. 13ന് രാത്രി ഏഴരയ്ക്ക് ഗാനമേള. വിഷു ദിനത്തിൽ പുലർച്ചെ നാലരയ്ക്ക് വിഷുക്കണിദർശനം. രാവിലെ എട്ടരയ്ക്ക് ശ്രീബലി, ഉച്ചക്ക് 12 നു കുംഭകുടഘോഷയാത്ര, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് താലപ്പൊലിഘോഷയാത്ര, 11ന് എതിരേൽപ്പ്.