ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളജിലെ ഫാഷൻടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡിസൈൻ കളക്ഷൻ ഷോ എഫർവെസൻസ്-17 നാളെ വൈകുന്നേരം അഞ്ചിന് കോളജിലെ ഇന്റർകോർട്ടിൽ നടക്കും. പ്രമുഖ ചലച്ചിത്രതാരം ശ്രിന്ധ ഉദ്ഘാടനം നിർവഹിക്കും. കോളജ് മാനേജർ മോണ്‍. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അമല, പിടിഎ പ്രസിഡന്റ് വി.എസ്. ശശികുമാർ എന്നിവർ പ്രസംഗിക്കും.
ഫാഷൻ ടെക്നോളജി വിഭാഗത്തിലെ 21 വിദ്യാർഥിനികൾ പഠനത്തിന്റെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി അഞ്ച് വസ്ത്രങ്ങൾ വീതം സ്വയം രൂപപ്പെടുത്തി അതിനുതകുന്ന ആഭരണങ്ങളും ധരിച്ച് റാന്പിലെത്തുന്ന പ്രദർശന പരിപാടിയാണിത്. ലോകത്തിലെ പുരാതന ഗോത്രങ്ങൾ, അവരുടെ കലകൾ, ചിത്രകലകൾ, പ്രകൃതി വിസ്മയങ്ങൾ, പുരാതന വാസ്തുവിദ്യകൾ തുടങ്ങിയവയും ഷോയിൽ അവതരിപ്പിക്കും. പുതുമകൾ നിറഞ്ഞ ഈ വസ്ത്ര വൈവിധ്യങ്ങളണിഞ്ഞ് പ്രഫഷണൽ മോഡലുകൾ റാംന്പിൽ ചുവടുവയ്ക്കുന്പോൾ ഫാഷൻ മേഖലയുടെ അനന്തസാധ്യതകൾക്കു കോളജ് അങ്കണം സാക്ഷ്യം വഹിക്കും.
ഏറെ തൊഴിൽ സാധ്യതയുള്ള ഈ ന്യൂജനറേഷൻ കോഴ്സ് കേരളത്തിലാദ്യമായി അസംപ്ഷനിലാണ് തുടങ്ങിയത്. എംജി സർവകലാശാലയുടെ അംഗീകാരമുള്ള ഈ കോഴ്സിൽ ഫാഷൻ ഡിസൈനിംഗ്, ടെക്സ്റ്റൈൽ സയൻസ്, അപ്പാരൽ മർക്കന്ൈറസിംഗ്, കന്പ്യൂട്ടർ എയ്ഡഡ് ഡിസൈനിംഗ്, ഗാർമെന്റ് പ്രൊഡക്ഷൻ ഡിസൈനിംഗ് വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അമല, വൈസ് പ്രിൻസിപ്പൽ ഡോ. റെജിമോൾ സി. ചെറിയാൻ, വകുപ്പ് മേധാവി അനു അന്നാ കോശി എന്നിവർ പങ്കെടുത്തു.