+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജമദ്യം തടയാൻ ജില്ലാതല കൺട്രോൾ റൂം

പാലക്കാട്: സുപ്രിംകോടതിയുടെ വിധിയെ തുടർന്ന്് സംസ്‌ഥാനത്തെ ദേശീയസംസ്‌ഥാനപാതയോരങ്ങളിലെ മദ്യശാലകൾ നിർത്തലാക്കിയ സാഹചര്യത്തിൽ സ്പിരിറ്റ്, ചാരായം, വ്യാജമദ്യം മറ്റ് ലഹരിവസ്തുക്കളുടെ കടത്ത്, കച്ചവടം ഉപയോഗം ത
വ്യാജമദ്യം തടയാൻ ജില്ലാതല കൺട്രോൾ റൂം
പാലക്കാട്: സുപ്രിംകോടതിയുടെ വിധിയെ തുടർന്ന്് സംസ്‌ഥാനത്തെ ദേശീയസംസ്‌ഥാനപാതയോരങ്ങളിലെ മദ്യശാലകൾ നിർത്തലാക്കിയ സാഹചര്യത്തിൽ സ്പിരിറ്റ്, ചാരായം, വ്യാജമദ്യം മറ്റ് ലഹരിവസ്തുക്കളുടെ കടത്ത്, കച്ചവടം ഉപയോഗം തടയുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്‌ജമായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷനർ അറിയിച്ചു.

0491 –2505897 ആണ് ജില്ലാതല കൺ ട്രോൾ റൂം നമ്പർ. 155358 എന്ന ജില്ലാതലടോൾ ഫ്രീനമ്പറും സജീവമായുണ്ട്. ഇത്തരം രഹസ്യവിൽപന കേന്ദ്രങ്ങളെക്കുറിച്ചുളള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് ഈ ടോൾ ഫ്രീനമ്പറിലോ, കൺട്രോൾ റൂം നമ്പറിലൊ അറിയിക്കാം. നേരിട്ടെത്തിയും വിവരം നൽകാവുന്നതാണ്.

മദ്യദുരന്തം ഒഴിവാക്കുന്നതിനായി ജനങ്ങൾ അനധിക്യത കേന്ദ്രങ്ങളിൽ നിന്ന് മദ്യം വാങ്ങുകയോ, ഉപയോഗിക്കുകയോ ചെയ്യരുതെന്ന നിർദേശവുമുണ്ട്.

സ്കൂൾ, കോളേജ്, ഇതര സംസ്‌ഥാനതൊഴിലാളികളുടെ വാസസ്‌ഥലം, രഹസ്യപാതകൾ, തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രഹസ്യ നിരീക്ഷണങ്ങൾ നടത്താൻ ്പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന ശക്‌തമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്നാട് പോലീസുമായി സഹകരിച്ച് അതിർത്തി പ്രദേശങ്ങളിൽ സ്‌ഥിരം പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി കടന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിന് ഹൈവെ പട്രോളിങ്, ബോർഡർ പട്രോളിങ് യൂനിറ്റുകൾ 24 മണിക്കൂർ പ്രവർത്തനം ഊർജ്‌ജിതമാക്കിയിട്ടുണ്ട്.

പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്‌ഥരുടെ സംയുക്‌ത പരിശോധനയും ഊർജ്‌ജിതമായി തുടരുന്നുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിലും വിവരങ്ങൾ നൽകാം.അസി.എക്സൈസ്കമ്മീഷണർ: 9496002869, സ്പെഷ്യൽ സ്ക്വാഡ്: 04912526277, 9400069608ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ: 9447178061