ലണ്ടൻ: ലണ്ടൻ മെട്രൊപ്പൊലിറ്റൻ പോലീസ്(സ്കോട്ലൻഡ് യാർഡ്) കമ്മീഷണറായി സീനിയർ പോലീസ് ഓഫീസർ ക്രെസിഡാ ഡിക്ക് നിയമിതയായി. സ്കോട്ലൻഡ് യാർഡിന്റെ 187 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തലപ്പത്തെത്തുന്നത്.
ഈ മാസാവസാനം സർ ബെർനാർഡ് ഹോഗൻഹോ സ്ഥാനമൊഴിയുന്നതിനെത്തുടർന്ന് 56കാരിയായ ഡിക്ക് ചുമതലയേൽക്കും. 1829ൽ സ്ഥാപിതമായ സ്കോട്ലൻഡ് യാർഡിന് ലണ്ടനിലെ പോലീസ് ചുമതലകൾക്കുപുറമേ വിഐപികളുടെ സുരക്ഷാച്ചുമതല, ഭീകരവിരുദ്ധ നടപടികളുടെ നേതൃത്വം എന്നിവയും ഉണ്ട്.