+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചവറയിലെ വികസനങ്ങൾ മുരടിച്ചു: ഷിബുബേബി ജോൺ

ചവറ: യുഡി എഫ് സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ ചവറയിൽ മുരടിച്ചു കിടക്കുകയാണെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പ്രദേശവാസികൾക്ക് തൊഴിൽ നൽകി നാച്ച്വറൽ ഫൈബർ പാർക്ക് പ്രവർത്തിപ്പിക്കണമെന്നാവശ്
ചവറയിലെ വികസനങ്ങൾ മുരടിച്ചു:  ഷിബുബേബി ജോൺ
ചവറ: യുഡി എഫ് സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ ചവറയിൽ മുരടിച്ചു കിടക്കുകയാണെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പ്രദേശവാസികൾക്ക് തൊഴിൽ നൽകി നാച്ച്വറൽ ഫൈബർ പാർക്ക് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷിബു ബേബി ജോൺ . യു ഡി എഫ് ഭരണത്തിൽ കൂടുതൽ ഗുണഫലങ്ങൾ അനുവദിച്ച് കിട്ടിയത് ചവറ നിയോജക മണ്ഡലത്തിനായിരുന്നു.

താൻ എം എൽ എ ആയിരുന്ന കാലത്ത് അനുവദിച്ച വികസനങ്ങൾ ആണ് ഇന്ന് പലതും. എന്നാൽ എൽഡിഎഫ് വന്നതോടെ എല്ലാ വികസനങ്ങളും അവതാളത്തിലായി. കൗശൽ കേന്ദ്രം പൂട്ടിയതിന് തുല്യമാണ്. ഡയാലിസ് സെന്ററിന്റെയും കൺസ്ട്രക്ഷൻ അക്കാഡമിയുടെ നിർമാണ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ചവറ നിയോജക മണ്ഡലത്തിൽ എന്ത് നടക്കുന്നതെന്നു പോലും സ്‌ഥലം എം എൽ എ അറിയുന്നില്ല.

കയർ സംഘങ്ങളിൽപ്പെട്ട 700 പേർക്ക് തൊഴിൽ നൽകുന്ന രീതിയിൽ ആണ് നാച്ച്വറൽ ഫൈബർ പാർക്കിന്റെ പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ തൊഴിൽ അവസര പദ്ധതി പൂർണമായും അട്ടിമറിച്ചിരിക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ചടങ്ങിൽ ബാബു.ജി. പട്ടത്താനം അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ സേതുനാഥൻ പിള്ള , ചക്കനാൽ സനൽകുമാർ, ജസ്റ്റിൻ, ഫസലുദീൻ, എ .എം. സാലി, ഇ.റഷീദ്, എസ്. ശോഭ, ശരത് ,നൗഷാദ്. ഷംസുദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.