+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രിക്ക് 10,001കത്തുകളയക്കും

കൊല്ലം: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനനമന്ത്രി നരേന്ദ്രമോഡിക്ക് 10,001 കത്തുകൾ അയക്കാൻ നാഷണൽ കൺസ്യൂമ
പ്രധാനമന്ത്രിക്ക് 10,001കത്തുകളയക്കും
കൊല്ലം: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനനമന്ത്രി നരേന്ദ്രമോഡിക്ക് 10,001 കത്തുകൾ അയക്കാൻ നാഷണൽ കൺസ്യൂമർ ഫോറം സംസ്‌ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

രാജ്യത്തെ സ്വകാര്യ വാണിജ്യ ബാങ്കുകൾ ഇത്തരത്തിലുള്ള പകൽകൊള്ള തുടങ്ങിയിട്ട് മാസങ്ങളായി. അവരെയും പിന്തള്ളുന്ന രീതിയാണ് എസ്ബിഐ അനുവർത്തിക്കുന്നതെന്നും യോഗം ആരോപിച്ചു.

സംസ്‌ഥാന ജനറൽ സെക്രട്ടറി ചക്കാലയിൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് നിർവഹിച്ചു.കൊല്ലം മാത്യൂസ്, ജോയി തോമസ്, നെബീൻ, വർഗീസ് പുത്തൂർ, ഏബ്രഹാം പുനലൂർ, പരവൂർ മെഹബൂബ്, ഡോ.കെ.വി.പദ്മകുമാർ, അടൂർ വൈ.രാജൻ, സൽമാൻ, ഷൗക്കത്ത്, കൃഷ്ണൻകുട്ടി ചെട്ടിയാർ, അരിനല്ലൂർ ജോസ്, ഫ്രാൻസിസ്, സേവ്യർ കണ്ടച്ചിറ എന്നിവർ പ്രസംഗിച്ചു.