+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം പൂരം 15ന്: ഒരുക്കം തുടങ്ങി

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം 15ന് ആശ്രാമം മൈതാനിയിൽ അരങ്ങേറും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പൂരം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ ഉ
കൊല്ലം പൂരം 15ന്: ഒരുക്കം തുടങ്ങി
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം 15ന് ആശ്രാമം മൈതാനിയിൽ അരങ്ങേറും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പൂരം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിച്ച് 15ന് പൂരത്തോടെയാണ് സമാപിക്കുന്നത്.

15ന് രാവിലെ ഒമ്പതുമുതൽ 14 ക്ഷേത്രങ്ങൾ ചേർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷേത്രസന്നിധിയിലേയ്ക്ക് ചെറുപൂരങ്ങളുടെ എഴുന്നെള്ളത്ത് നടക്കും.

11ന് ആന നീരാട്ട്, ഉച്ചയ്ക്ക് 12ന് ആനയൂട്ട്, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നെള്ളത്തുകൾ.

മൂന്നുമുതൽ തിരുമുമ്പിൽ മേളം, 3.30ന് കൊടിയിറക്കം, വൈകുന്നേരം 4.30ന് കെട്ടുകാഴ്ചകൾ, 4.45ന് തിരുമുമ്പിൽ കുടമാറ്റം, അഞ്ചിന് ആറാട്ടെഴുന്നെള്ളത്ത്, തുടർന്ന് ആശ്രാമം മൈതാനിയിൽ പ്രമുഖ ഗജവീരന്മാരെ പങ്കെടുപ്പിച്ച് കുടമാറ്റം.

5.30ന് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം അണിനിരന്ന് നടത്തുന്ന കുടമാറ്റത്തിന് മുന്നോടിയായി രജത ജൂബിലി ആഘോഷ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.

കുടമാറ്റ ചടങ്ങിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഭദ്രദീപം തെളിയിക്കും. രജത ജൂബിലി ആഘോഷ ലോഗോ സുരേഷ് ഗോപി എംപി പ്രകാശനം ചെയ്യും.

എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. എം.മുകേഷ് എംഎൽഎ, എം.നൗഷാദ് എംഎൽഎ, മേയർ വി.രാജേന്ദ്രബാബു, മുൻ മന്ത്രി പി.കെ.ഗുരുദാസൻ, കൗൺസിലർമാരായ പി.രവീന്ദ്രൻ, ഹണി ബഞ്ചമിൻ, പുതിയകാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഡോ.ജി.മോഹൻ, താമരക്കുളം ഗണപതിക്ഷേത്ര പ്രസിഡന്റ് കെ.സുഭാഷ് തുടങ്ങിയവർ പ്രസംഗിക്കും.

തുടർന്ന് പൂരത്തിന്റെ ആദ്യകാല സംഘാടകരെ സിനിമാതാരം ജി.കെ.പിള്ള ആദരിക്കും. ചാത്തന്നൂർ ശങ്കരൻകുട്ടി മാരാർ, ഗുരുവായൂർ മോഹനവാര്യർ എന്നിവർ തിരുമുമ്പിൽ മേളവും പഞ്ചാരിമേളവും നയിക്കും.

രാത്രി ഒമ്പതിന് വിധ പ്രതാപിന്റെ ഗാനമേള, 12ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്, തുടർന്ന് അഗ്നിപുത്ര നൃത്തനാടകം, പ്രഥാന വഴിപാടായ കഥകളി എല്ലാദിവസവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ പ്രഫ.കെ.ജി.മോഹനൻ, ജി.കൃഷ്ണദാസ്, പി.സുന്ദരൻ, ആർ.പ്രകാശൻപിള്ള, ജി.രാജേന്ദ്രൻ, എസ്.സി.എസ്.നായർ എന്നിവർ പറഞ്ഞു.

ഇന്ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് ഉദയാസ്തമന ഭാഗവതപാരായണം, 9.30നും 10.15നും മധ്യേ ഉത്സവം കൊടിയേറും.പത്തിന് ഭക്‌തിഗാനമേള, 10.30ന് കളഭാഭിഷേകം, 11ന് കൊടിയേറ്റ് സദ്യ, 11.30ന് കീബോർഡ് വിത്ത് കരോക്ക, വൈകുന്നേരം നാലിന് ഓട്ടൻതുള്ളൽ, അഞ്ചിന് ത്യാഗരാജ പഞ്ചരത്ന കൃതികൾ കച്ചേരി.

നാളെ രാവിലെ ആറിന് പുഷ്പാഭിഷേകം, ഏഴിന് സംഗീത സദസ്, രാത്രി 8.30ന് മേജർസെറ്റ് കഥകളി–നളചരിതം ഒന്നാംദിവസം, കിർമ്മീര വധം, ഏഴിന് വൈകുന്നേരം അഞ്ചിന് ഓട്ടൻതുള്ളൽ, ആറിന് പുഷ്പാഭിഷേകം, 6.30ന് സംഗീത സദസ്, രാത്രി 8.30ന് മേജർസെറ്റ് കഥകളി–കർണശപഥം, ദുര്യോധനവധം.

എട്ടിന് രാവിലെ 11.30ന് ഉത്സവബലി, വൈകുന്നേരം 5.30ന് ആധ്യാത്മിക പ്രഭാഷണം, 6.30ന് സംഗീതസദസ്, രാത്രി 8.30ന് നൃത്തനൃത്യങ്ങൾ, 12ന് രണ്ടരങ്ങിൽ കഥകളി
ഒമ്പതിന് രാവിലെ പത്തിന് നവഗ്രഹപൂജ, ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം, വൈകുന്നേരം അഞ്ചിന് ആത്മീയ പ്രഭാഷണം, ആറിന് സംഗീത സദസ്, രാത്രി 7.30ന് നൃത്തസന്ധ്യ, 9.30ന് വയലിൻ ഫ്യൂഷൻ, 12ന് കഥകളി.

പത്തിന് രാവിലെ 11ന് കളഭാഭിഷേകം, 11.30ന് ഉത്സവബലി ദർശനം, വൈകുന്നേരം ആറിന് സംഗീതസദസ്, രാത്രി 7.30ന് നൃത്തസന്ധ്യ, ഒമ്പതിന് ഗാനമേള, 12ന് രണ്ടരങ്ങിൽ കഥകളി.11ന് രാവിലെ പത്തിന് നവകം പൂജ, 11.30ന് ഉത്സവബലി ദർശനം, വൈകുന്നേരം 5.30ന് സംഗീതമേള, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, 9.30ന് ഗാനമേള, 12ന് രണ്ടരങ്ങില് കഥകളി.

12ന് വൈകുന്നേരം അഞ്ചിന് ആത്മീയ പ്രഭാഷണവും ഭക്‌തിഗാനസുധയും, രാത്രി ഏഴിന് ഗാനമേള, 9.30ന് തിരുവനന്തപുരം നളന്ദയുടെ പടകാളി പൊട്ട് നാടൻപാട്ടുകൾ, 12ന് കഥകളി. 13ന് വൈകുന്നേരം നാലിന് തിരുവാഭരണ ഘോഷയാത്ര, 6.30ന് നൃത്തപരിപാടികൾ, രാത്രി ഏഴിന് കഥാപ്രസംഗം, ഒമ്പതിന് മ്യൂസിക് ഫ്യൂഷൻ, 9.30ന് നാടകീയ നൃത്തശിൽപ്പം–കൃഷ്ണാവതാരം, 12ന് കഥകളി.

14ന് രാവിലെ നാലിന് വിഷുക്കണി, അഞ്ചിന് കണിവേല, ആറിന് ഭക്‌തിഗാനമഞ്ജരി, എട്ടിന് രാഗസുധ, 9.30ന് സംഗീതസദസ്, 10.30ന് വിഷുസദ്യ, 12ന് ഭക്‌തിഗാനമേള, വൈകുന്നേരം നാലിന് ഓട്ടൻതുള്ളൽ, 5.30ന് കാഴ്ച ശ്രീബലി, ആറിന് നാദസ്വരകച്ചേരി, എട്ടിന് ഗസൽ സംഗീതമേള, 10.30ന് ഡാൻസ്, 12മുതൽ പള്ളിവേട്ട, പഞ്ചവാദ്യം, സേവ, നാദസ്വരകച്ചേരി.