+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാല്പതാം വെള്ളിയാചരണവും വിശുദ്ധ കുരിശിന്റെ വഴിയും

പത്തനാപുരം: നാല്പതാം വെള്ളിയാചരണവും വിശുദ്ധ കുരിശിന്റെ വഴിയും പത്തനാപുരത്ത് നടക്കും. കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളുടെ സംയുക്‌ത ആഭിമുഖ്യത്തിലാണ് പത്തനാപുരത്ത് നാളെ നാൽപ്പത
നാല്പതാം വെള്ളിയാചരണവും വിശുദ്ധ കുരിശിന്റെ വഴിയും
പത്തനാപുരം: നാല്പതാം വെള്ളിയാചരണവും വിശുദ്ധ കുരിശിന്റെ വഴിയും പത്തനാപുരത്ത് നടക്കും. കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളുടെ സംയുക്‌ത ആഭിമുഖ്യത്തിലാണ് പത്തനാപുരത്ത് നാളെ നാൽപ്പതാം വെള്ളിയാചരണവും കുരിശിന്റെ വഴിയും നടക്കുന്നത്.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മാർ അപ്രേം സീറോ മലബാർ ദേവാലയത്തിൽ പത്തനംതിട്ട രൂപത വികാരി ജനറൽ റവ. മോൺ. ജോസ് ചാമക്കാല കോർ എപ്പിസ്കോപ്പ വചനസന്ദേശം നല്കും. തുടർന്ന് ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന വിശുദ്ധ കുരിശിന്റെ വഴി സെൻട്രൽ ജംഗ്ഷൻ വഴി സെന്റ് സേവ്യേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെത്തി കല്ലുംകടവ് വഴി ശാലേംപുരം സെന്റ് ആൻസ് ദേവാലയത്തിൽ സമാപിക്കും.

ചടങ്ങുകൾക്ക് സെന്റ് ആൻസ് ഇടവക വികാരി ഫാ. ജോസഫ് സോണി പറക്കാട്ട്, മാർ അപ്രേം ഇടവക വികാരി ഫാ. മാത്യു നടയ്ക്കൽ,സെന്റ് സേവ്യേഴ്സ് ഇടവക വികാരി ഫാ. യോഹന്നാൻ മുളമൂട്ടിൽ, പുന്നല സെന്റ് ജോർജ് ഇടവക വികാരി ഫാ. സാമുവേൽ ഇടമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകും.