+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ; ജ​ന​വി​കാ​രം മാ​നി​ക്ക​ണം: ഡി​സി​സി

പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ
ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ;  ജ​ന​വി​കാ​രം മാ​നി​ക്ക​ണം: ഡി​സി​സി
പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​തി​നെ​തി​രെ ഉ​യ​ര്‍​ന്നു​വ​രു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ജ​ന​കീ​യ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചു പൂ​ട്ടി​യ കോ​ന്നി ബീ​വ​റേ​ജ​സ് ഔ​ട്ട്‌ല​റ്റ് വീ​ണ്ടും ആ​രം​ഭി​ച്ച ന​ട​പ​ടി ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​മീ​പ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബീ​വ​റേ​ജ​സ് മ​ദ്യ​ശാ​ല ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. എ​സ്എ​സ്എ​ല്‍​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ചോ​ദ്യ പേ​പ്പ​ര്‍ കും​ഭ​കോ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അ​ഹ്വാ​നം അ​നു​സ​രി​ച്ച് നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും, സാ​യാ​ഹ്ന ധ​ര്‍​ണ​യും ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
പ​ത്ത​നം​തി​ട്ട, കോ​ന്നി, അ​ടൂ​ർ, തി​രു​വ​ല്ല, റാ​ന്നി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് സാ​യാ​ഹ്ന ധ​ര്‍​ണ. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു ജി​ല്ല​യി​ലെ 65 മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാം ഘ​ട്ട ജ​ന​റ​ല്‍ ബോ​ഡി മേ​യ് 30നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. ര​ണ്ടാം​ഘ​ട്ട മ​ണ്ഡ​ലം ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം 10ന് ​നെ​ടു​മ്പ്ര​ത്ത് ന​ട​ക്കും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പ​രു​മ​ല, കെ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്‍​സാ​ര്‍ മു​ഹ​മ്മ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ബോ​ധ​ശ്വ​ര​പ്പ​ണി​ക്ക​ർ, ജാ​സിം​കു​ട്ടി, സ​ജി കൊ​ട്ട​ക്കാ​ട്, റോ​ജി​പോ​ള്‍ ഡാ​നി​യേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.