+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ബ​ന്ദ് ആ​ച​രി​ച്ചു

പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ൽ വ​ർ​ധി​പ്പി​ച്ച പ്രീ​മി​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്
ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്       ബ​ന്ദ് ആ​ച​രി​ച്ചു
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ൽ വ​ർ​ധി​പ്പി​ച്ച പ്രീ​മി​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ ഇ​ന്ത്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ബ​ന്ദ് ന​ട​ത്തി. പ​ത്ത​നം​തി​ട്ട​യി​ൽ നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം വി​വി​ധ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ലൂ​ടെ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി മൂ​ല​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. അ​ജ​യ​കു​മാ​ർ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പി, എ​ഐ​ടി​യു​സി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബെ​ൻ​സി തോ​മ​സ്, അ​നി​ൽ കു​മാ​ർ, പ്ര​ഭാ​കു​മാ​രി, സ​തീ​ഷ് ബാ​ബു, ജെ​റി സാം ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.