പയ്യന്നൂർ: ബൈക്ക് അപകടത്തിൽപ്പെട്ട് യാത്രികനായ യുവാവ് മരിച്ചു. കോറോം മുതിയലത്തെ കണ്ണൻ-ലക്ഷ്മി ദന്പതികളുടെ മകൻ പുതിയ വാണിയൻ വീട്ടിൽ പവിത്രനാണു (42) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് പവിത്രനെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ബൈക്കിൽ മറ്റേതെങ്കിലും വാഹനമിടിച്ചതാണോ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതാണോ എന്നു വ്യക്തമല്ല. ഇതുവഴി കടന്നു പോയ മറ്റു വാഹനങ്ങളിലുള്ളവർ പവിത്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിലായിരുന്ന പവിത്രൻ അവധിക്കു നാട്ടിൽ വന്നതായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, അനിൽകുമാർ, മഞ്ജുള.