പാലാ: വെള്ളാപ്പാട് ക്ഷേത്രത്തിലെ ജീവത എഴുന്നള്ളത്ത് നാളെ നടക്കും. മാവേലിക്കര മുളയ്ക്കൽ മഠത്തിൽ ബ്രഹ്മശ്രീ ജയപ്രകാശ് നന്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
വൈകുന്നേരം നാലിന് വെള്ളാപ്പാട് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന എഴുന്നള്ളത്ത് ളാലം ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് വൈകുന്നേരം ആറിന് തിരിച്ച് എഴുന്നളളത്ത് നടക്കും. ടൗൺ ബസ് സ്റ്റാൻഡിൽ ബിഎംഎസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വിവിധ വാദ്യമേളങ്ങളും നൃത്തരൂപങ്ങളും അകന്പടി നടത്തും.