+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​ർ​പ്പു​ങ്ക​ൽ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണം

ചേ​ർ​പ്പു​ങ്ക​ൽ: മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ വ​ലി​യ​ആ​ഴ്ച​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ 5.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബ
ചേ​ർ​പ്പു​ങ്ക​ൽ ഫൊ​റോ​ന  പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണം
ചേ​ർ​പ്പു​ങ്ക​ൽ: മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ വ​ലി​യ​ആ​ഴ്ച​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ 5.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി​യി​ൽ സ​ന്ദേ​ശം ന​ൽ​കും. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ പ​ത്തി​നും വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ റ​വ. ഡോ. ​ജോ​സ​ഫ് ക​ടു​പ്പി​ൽ ന​യി​ക്കു​ന്ന വാ​ർ​ഷി​ക​ധ്യാ​നം. 10, 11, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 5.45 നും 6.30 ​നും 7.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ധ്യാ​ന​പ്ര​സം​ഗം.‌
പെ​സ​ഹാ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, പ്ര​സം​ഗം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. വി​കാ​രി ഫാ. ​ജോ​സ് അ​ഞ്ചേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ഫാ. ​ക്രി​സ്റ്റി പ​ന്ത​ലാ​നി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന. രാ​ത്രി ഒ​ന്പ​തു മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ പ​ള്ളി​ക്കു ചു​റ്റി നീ​ന്തു​നേ​ർ​ച്ച ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ട്.‌
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു പ​ള്ളി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. 2.30 ന് ​പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ, സ​ന്ദേ​ശം - ഫാ. ​ക്രി​സ്റ്റി പ​ന്ത​ലാ​നി​ക്ക​ൽ. തു​ട​ർ​ന്നു കു​രി​ശി​ന്‍റെ വ​ഴി, തി​രു​സ്വ​രൂ​പ ചും​ബ​നം. വ​ലി​യ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.45 ന് ​സ​മൂ​ഹ​ബ​ലി, സ​ന്ദേ​ശം - ഫാ. ​മാ​ത്യു കു​ന്പു​ളു​ങ്ക​ൽ. തു​ട​ർ​ന്നു പു​ത്ത​ൻ​തീ​യും വെ​ള്ള​വും വെ​ഞ്ച​രി​പ്പ്, സ​മൂ​ഹ മാ​മ്മോ​ദീ​സ, മാ​മ്മോ​ദീ​സ വ്ര​ത​ന​വീ​ക​ര​ണം.‌
ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ബൈ​ബി​ൾ ദൃ​ശ്യാ​വ​ത​ര​ണം, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം, തി​രു​നാ​ൾ കു​ർ​ബാ​ന. രാ​വി​ലെ ആ​റി​നും 7.15 നും 8.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന.‌