ഈരാറ്റുപേട്ട: 2016-17 വർഷം അനുവദിച്ച ബജറ്റ് വിഹിതത്തിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു മികച്ച നേട്ടം. ജനറൽ വിഭാഗത്തിൽ 2.19 കോടി രൂപയും പട്ടികജാതി വിഭാഗത്തിൽ 30.16 ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിൽ 71.04 ലക്ഷം രൂപയും ഉൾപ്പെടെ 3,21,22,000 രൂപ ചെലവഴിച്ച് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച് ജില്ലയിലെ ഒന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി മാറി.
ഒട്ടേറെ പുതുമകളുള്ള പ്രോജക്ടുകൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് 34 ലക്ഷം രൂപ ചെലവഴിച്ച് ഇൻസിലേറ്റർ എന്ന പദ്ധതി പൂർത്തിയാക്കി. പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് പഠനമുറി, എട്ടു പഞ്ചായത്തുകളിലും ആരോഗ്യ മേഖലയിൽ കാൻസർ നിർണയ ക്യാന്പ്, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് യോഗാ പരിശീലനം, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സൗജന്യ ചികിത്സ - സർട്ടിഫിക്കറ്റ് വിതരണം, വയോജനങ്ങൾക്ക് നേത്ര പരിശോധനയും സൗജന്യ കണ്ണട വിതരണവും തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
ഐഎസ്ഒ 9001 : 2015 ലഭ്യമായിട്ടുള്ള ബ്ലോക്ക് പഞ്ചായത്തിൽ വെർച്വൽ ക്ലാസ് റൂം, ബ്ലോക്ക് റിസോഴ്സ് സെന്റർ എന്നിവ സ്ഥാപിക്കുക വഴി വിവരസാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണു തുടക്കം കുറിച്ചിട്ടുള്ളതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി അറിയിച്ചു.