എരുമേലി: ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും വഴിയുള്ള ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രതിവിധിയായി പ്ലാവില മുതൽ ചക്കയുടെ കരിമുള്ളു വരെ എങ്ങനെ ഭക്ഷ്യയോഗ്യമാക്കാം, ചക്കയുടെ ഔഷധഗുണങ്ങളേവ എന്നിങ്ങനെ നിരവധി കാര്യങ്ങൾ സമൂഹത്തെ പരിചയപ്പെടുത്താനും ബോധ്യപ്പെടുത്താനുമായി എരുമേലി അസംപ്ഷൻ മാതൃവേദി യൂണിറ്റ് എട്ടിന് രാവിലെ 9.30മുതൽ അർധ ദിന പഠനശിബിരം ഒരുക്കുന്നു. പാചക വിദഗ്ധ ആൻസി ജോസഫ് പാലാ ക്ലാസ് നയിക്കും.
ചകണിത്തോരൻ, ചക്ക മീൻകറി, മിക്സ്ചർ, ചക്ക കട്ലറ്റ്, ചക്ക പായസം തുടങ്ങി നൂറ്റന്പതിലധികം ചക്ക വിഭവങ്ങൾ പാചകം ചെയ്യുവാൻ പരിശീലനം നാൽകും. ജാതി, മത, സ്ത്രീപുരുഷ ഭേദമെന്യേ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 50 രൂപ. ഫൊറോന വികാരി റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം നിർവഹിക്കും. മാതൃവേദി പ്രസിഡന്റ് കുഞ്ഞുമോൾ കൊക്കപ്പുഴ അധ്യക്ഷതവഹിക്കും. ആനിമേറ്റർ സിസ്റ്റർ മേഴ്സി എഫ്സിസി, സെക്രട്ടറി ആലീസ് തകടിയേൽ എന്നിവർ പ്രസംഗിക്കും.