തളിപ്പറമ്പ്: ദേശീയപാതയില്‍ വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും വീഴ്ത്താന്‍ നഗരസഭ വക വിളക്കുകാല്കുറ്റി. തളിപ്പറമ്പ് ദേശീയപാതയില്‍ കുട്ടുക്കന്‍ കോംപ്ലക്സിന് മുന്നിലാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമായ വിളക്കുകാലിന്റെ കുറ്റി. ഇത് നീക്കം ചെയ്യാത്തത് പൊതുജനങ്ങള്‍ക്ക് ദ്രോഹമായി മാറിയിരിക്കുകയാണ്.
രണ്ടുമാസം മുമ്പ് വാഹനമിടിച്ച് റോഡരികിലെ സ്ട്രീറ്റ്ലൈറ്റ് തകര്‍ന്നിരുന്നു. ലൈറ്റിന്റെ പൊട്ടിവീണ തൂണുകള്‍ മാറ്റിയെങ്കിലും തൂണുകള്‍ സ്ഥാപിച്ച സിമന്റ് കുറ്റി നിലനിര്‍ത്തിയതാണ് പാരയായിരിക്കുന്നത്.
റോഡിനോട് ചേര്‍ന്നായതിനാല്‍ അടുത്തെത്തിയാല്‍ മാത്രമേ കുറ്റി ശ്രദ്ധയില്‍പ്പെടുകയുള്ളൂ. ഇത് നീക്കം ചെയ്യുന്നതുവരെ അപകട മുന്നറിയിപ്പ് നല്‍കുന്നതിന് ട്രാഫിക് കോണ്‍ വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.