ഉദയഗിരി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഉദയഗിരി ഗ്രാമപഞ്ചായത്ത് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതിനു മുന്നോടിയായി പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും തുണസഞ്ചി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മാത്യു മണക്കടവ് മഹാവിഷ്ണു ക്ഷേത്ര പരിസരത്തു നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി പ്രകാശ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന സുരേഷ്, സരിത മാത്യു, മെന്പർമാരായ ഡെയ്സി ചെറിയാൻ, മോഹനൻ, വി.ബി. രമ, പ്രീത പ്രകാശ്, ഷൈലജ സുനിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പങ്കജാക്ഷൻ, വിഇഒമാരായ മുഹമ്മദ് ബഷീർ, സനൂപ്, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു