ആലക്കോട്: രാത്രിയുടെ മറവില്‍ കിണറില്‍ മണ്ണെണ്ണയൊഴിച്ചതായി പരാതി. കരുവഞ്ചാല്‍ പള്ളിക്കവലയിലെ തടത്തില്‍ സാവിത്രിയുടെ വീട്ടുമുറ്റത്തെ കിണറിലാണു മണ്ണെണ്ണ കലർത്തിയത്. അയല്പക്കത്തെ വീട്ടുകാര്‍ പോലും കുടിവെള്ളത്തിനായി ഈ കിണറാണ് ഉപയോഗിക്കുന്നത്. ഇന്നലെ രാവിലെയാണു കിണറില്‍ നിന്നു മണ്ണെണ്ണയുടെ ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയത്.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കിണറിലെ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചായത്തംഗം എൻ.യു അബ്ദുള്ള ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചു.
കിണർ മലിനമാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വീട്ടുകാർ ആലക്കോട് പോലീസിൽ പരാതി നൽകി.