തലശേരി: കാഴ്ചയില്ലാത്തവരുടെ ട്വൻറി ട്വൻറി ക്രിക്കറ്റ് നാളെ തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈന്റ് സ്, ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ്, കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ് എന്നീ സംഘടനകൾ സംയുക്തമായാണു ട്വൻറി ട്വൻറി ക്രിക്കറ്റ് 2017ന് ആതിഥ്യമരുളുന്നത്. നാളെ രാവിലെ ഒമ്പതിന് ജില്ലാ കളക്ടർ മിർ മുഹമ്മദലി മത്സരം ഉദ്ഘാടനം ചെയ്യും. തലശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിനു സമാപന സമ്മേളനം തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.ബി. ഇസ്ഹാഖ് അധ്യക്ഷത വഹിക്കും. രജനീഷ് ഹെൻട്രി മുഖ്യാതിഥിയാകും.