+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പി​ക​മാ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​ന്നു മു​ത​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പി​ക​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ തോ​ട്ട്‌​സ് ഇ​ന്‍ ഫെ​യി​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ ഒ​ന്പ​തു വ​രെ ഗ​വ. ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സ്‌​കൂ​
അ​ധ്യാ​പി​ക​മാ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം  ഇ​ന്നു മു​ത​ൽ
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പി​ക​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ തോ​ട്ട്‌​സ് ഇ​ന്‍ ഫെ​യി​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ ഒ​ന്പ​തു വ​രെ ഗ​വ. ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സ്‌​കൂ​ളി​ലെ മോ​ഹ​ന്‍ ചാ​ലാ​ട് മെ​മ്മോ​റി​യ​ല്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്നു രാ​വി​ലെ 10 ന് ​കെ.​എം. ഷാ​ജി എം​എ​ല്‍​എ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വ​ര​ക​ളു​ടെ ലോ​ക​ത്ത് ജീ​വി​തം സ​മ​ര്‍​പ്പി​ച്ച എ​ട്ടു പേ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് തോ​ട്ട്‌​സ് ഇ​ന്‍ ഫെ​യിം.
സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ എ​ച്ച്എ​സ്എ​സി​ലെ ഇ.​കെ. ബി​ന്ദു, ഉ​റു​സു​ലൈ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഷീ​ബ ആ​ന​ന്ദ്, അ​രോ​ളി ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ഇ.​ശ്രീ​ല​ത, ചെ​റു​കു​ന്ന് ഗ​വ. വെ​ല്‍​ഫെ​യ​ര്‍ എ​ച്ച്എ​സ്എ​സി​ലെ പി.​എം. പ്രി​യ​ജ, സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ട്രെ​യി​നിം​ഗ് സ്‌​കൂ​ളി​ലെ എം.​പി. ജെ​സി, ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ രേ​ഷ്മ ശ​ശി, രേ​ഖ അ​ശോ​ക​ൻ, ദി​നു​ല്‍ ഇ​സ്‌ലാം ​സ​ഭ ഗേ​ള്‍​സ് എ​ച്ച്എ​സ്‌സി​ലെ ഹ​ബീ​ബ റ​ഷീ​ദ് എ​ന്നീ അ​ധ്യാ​പി​ക​മാ​രാ​ണ് കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ഒ​രു അ​ധ്യാ​പി​ക​യു​ടെ അ​ഞ്ച് ചി​ത്രം വീ​തം ആ​കെ 40 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നു​ള്ള​ത്. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രേ​യാ​ണ് പ്ര​ദ​ര്‍​ശ​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യാ​പി​ക​മാ​രാ​യ ഇ.​കെ. ബി​ന്ദു, ഇ.​ശ്രീ​ല​ത, പി.​എം. പ്രി​യ​ജ, രേ​ഷ്മ ശ​ശി, രേ​ഖ അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.