ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോളില്‍ ഇംഗ്ലീഷ് ഗ്ലാമര്‍ ടീമുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുണൈറ്റഡ് എവേ ഗ്രൗണ്ടില്‍ ബ്ലാക്ബേണിനെ 2-1നു കീഴടക്കി ക്വാര്‍ട്ടറില്‍ കടന്നു. ചെല്‍സി കഴിഞ്ഞ ദിവസം വോള്വെസിനെ 2-0നു മറികടന്ന് അവസാന എട്ടില്‍ ഇടംപിടിച്ചിരുന്നു.
ഒരു ഗോളിനു പിന്നില്‍നിന്നശേഷമായിരുന്നു ചുവന്ന ചെകുത്താന്മാര് ജയിച്ചുകയറിയത്. 17-ാം മിനിറ്റില്‍ ഡാനി ഗ്രഹാമിന്റെ ഗോളില്‍ മുന്നില്‍കടന്ന ബ്ലാക്ബേണിനെ 27-ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോഡിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. 75-ാം മിനിറ്റില്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ച് യുണൈറ്റഡിനു ജയം സമ്മാനിച്ച ഗോള്‍ നേടി. പോള്‍ പോഗ്ബ യുണൈറ്റഡിന്റെ പകുതിയില്‍നിന്ന് ഉയര്‍ത്തിനല്‍കിയ ലോംഗ്റേഞ്ച് പാസില്‍നിന്നായിരുന്നു ഇബ്രാ ഗോള്‍ പിറന്നത്.
എഫ്എ കപ്പ്: മാഞ്ച. യുണൈറ്റഡ് - ചെൽസി ക്വാര്‍ട്ടര്‍ പോര്
12:29 AM Feb 21, 2017 | Deepika.com