ഐസോള്‍ (മിസോറം): ഐ ലീഗ് ഫുട്ബോളില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ മിസോറാമില്‍നിന്നുള്ള ഐസോള്‍ ഞെട്ടിച്ചു. സ്വന്തം തട്ടകത്തില്‍ 1-0ന് ഈസ്റ്റ് ബംഗാളിനെ അവര്‍ കീഴടക്കി. 58-ാം മിനിറ്റില്‍ ലാല്ഡന്മാവിയയുടെ ഗോളാണ് ഈസ്റ്റ് ബംഗാളിന്റെ വിധി നിര്‍ണയിച്ചത്.
പത്ത് മത്സരങ്ങളില്‍നിന്ന് 21 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ലീഗില്‍ തലപ്പത്ത്. ഒമ്പത് മത്സരങ്ങളില്‍നിന്ന് ഇത്രയും പോയിന്റുള്ള മോഹന്‍ ബഗാന് രണ്ടാമതുണ്ട്. പത്ത് കളിപൂര്ത്തിയാക്കിയ ഐസോള്‍ 20 പോയിന്റുമായി മൂന്നാമതാണ്.
ഐ ലീഗ്: ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് ഐസോള്‍
12:29 AM Feb 21, 2017 | Deepika.com