ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ചിന്തകനും ഗ്രന്ഥകാരനുമായ മൈക്കൾ നൊവാക് (83) അന്തരിച്ചു. ഇടത്തോട്ടു ചാഞ്ഞ ആശയങ്ങളുമായി 1960 കളിൽ രചനകൾ ആരംഭിച്ച നൊവാക് ഒരു ദശകം കഴിഞ്ഞപ്പോഴേക്ക് ആ കാഴ്ചപ്പാട് വിട്ടു. സ് ലോവാക് കുടിയേറ്റ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സെമിനാരിയിൽ ചേർന്നു തത്വശാസ്ത്ര, ദൈവശാസ്ത്ര ബിരുദപഠനം പൂർത്തിയാക്കി.
യൂണിവേഴ്സിറ്റി ഓഫ് നോട്ടർഡാം, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, വാഷിംഗ്ടണിലെ കാത്തലിക് യൂണിവേഴ്സിറ്റി, ഹാർവഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എ ന്യൂ ജനറേഷൻ: അമേരി ക്കൻ ആൻഡ് കാത്തലിക് (1964), ദ ഓപ്പൺ ചർച്ച്: വത്തിക്കാൻ 2, ആക്ട് 2 (1964), എ തിയോളജി ഫോർ റാഡിക്കൽ പൊളിറ്റിക്സ് (1969), ദ സ്പിരിറ്റ് ഓഫ് ഡെമോക്രാറ്റിക് കാപ്പിറ്റലിസം (1982), ദ കാത്തലിക് എത്തിക് ആൻഡ് ദ സ്പിരിറ്റ് ഓഫ് കാപ്പിറ്റലിസം (1993), കൺഫെഷൻ ഓഫ് എ കാത്തലിക് (1983), റൈറ്റിംഗ് ഫ്രം ലെഫ്റ്റ് ടു റൈറ്റ്: മൈ ജേർണി ഫ്രം ലിബറൽ ടു കൺസർവേറ്റീവ് (2013), വിൽ ഇറ്റ് ലിബറേറ്റ്: ക്വസ്റ്റ്യൻസ് എബൗട്ട് ലിബറേഷൻ തിയോളജി (1986), നോവൺ സീസ് ഗോഡ്: ദ ഡാർക് നൈറ്റ് ഓഫ് അഥീസ്റ്റ്സ് ആൻഡ് ബിലീവേഴ്സ് (2008) എന്നിവ പ്രധാന കൃതികളാണ്. 1994-ൽ പത്തുലക്ഷം ഡോളറിന്റെ ടെംപിൾട്ടൺ സമ്മാനത്തിന് അർഹനായി.
പോളണ്ടിലെ ലെ വലേസയെയും ചെക്കോസ്ലാവാക്യയിലെ വക്ളാവ് ഹാവെലിനെയും ഏറെ സ്വാധീനിച്ച നൊവാക് തുടങ്ങിവച്ചതാണ് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട്. യാഥാസ്ഥിതിക ചിന്താകേന്ദ്രമായ ഇത് 1990 കളിലെ കിഴക്കൻ യൂറോപ്യൻ മാറ്റങ്ങൾക്കു വലിയ സംഭാവന നല്കി. സെനറ്റർമാരായ റോബർട്ട് കെന്നഡി, ജോർജ് മക് ഗവേൺ തുടങ്ങിയവർക്കു പ്രസംഗങ്ങൾ തയാറാക്കിക്കൊടുത്തിരുന്നു. ഭാര്യ കാരൻ ലോബ് 2009-ൽ മരിച്ചു. മൂന്നു മക്കൾ ഉണ്ട്.