ഒസ്ലോ: നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർവുമൺ കസി കുൾമാൻ ഫെെവ് (65) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകുന്ന കമ്മിറ്റിയുടെ ചെയർ വുമണായ കുൾമാൻ കാൻസർ രോഗത്തെത്തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു. കസി കുൾമാൻ ഫെെവിന്റെ നിര്യാണത്തിൽ നോർവേ പ്രധാനമന്ത്രി ഇർന സോൾബെർഗ് അനുശോചിച്ചു. 2003ലാണ് കുൾമാൻ പുരസ്കാര കമ്മിറ്റിയിൽ അംഗമാകുന്നത്. 2015ൽ കമ്മിറ്റിയുടെ ചെയർ വുമണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.