+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയെന്നു പാക് സൈന്യാധിപൻ

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​യു​​ധ​​വി​​ന്യാ​​സം ന​​ട​​ത്തി​​യെ​​ന്നും സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി​​യെ​​ന്നും സൈ​​നി​​ക​​മേ​​ധാ​​വി ജ​​ന​​റ​​ൽ ഖ​​മ​​ർ ജാ​​വ
അഫ്ഗാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയെന്നു പാക് സൈന്യാധിപൻ
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​യു​​ധ​​വി​​ന്യാ​​സം ന​​ട​​ത്തി​​യെ​​ന്നും സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി​​യെ​​ന്നും സൈ​​നി​​ക​​മേ​​ധാ​​വി ജ​​ന​​റ​​ൽ ഖ​​മ​​ർ ജാ​​വേ​​ദ് ബ​​ജ്‌​​വ പ​​റ​​ഞ്ഞു. പാ​​ക്കി​​സ്ഥാ​​നി​​ലെ സൂ​​ഫി തീ​​ർ​​ഥ കേ​​ന്ദ്ര​​ത്തി​​ൽ ഈ​​യി​​ടെ നി​​ര​​വ​​ധി പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്.

പാ​​ക് താ​​ലി​​ബാ​​ൻ, ജ​​മാ​​ത്തു​​ൽ അ​​ഹ്റാ​​ർ എ​​ന്നീ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ത​​ന്പ​​ടി​​ച്ച് പാ​​ക്കി​​സ്ഥാ​​നി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി​​യു​​ണ്ട്.സു​​ര​​ക്ഷാ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി അ​​ട​​ച്ചു.

അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ താ​​വ​​ള​​ങ്ങ​​ളി​​ൽ പാ​​ക് സൈ​​ന്യം വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും നി​​ര​​വ​​ധി ഭീ​​ക​​ര​​രെ വ​​ക​​വ​​രു​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തി​​ന​​കം 130ൽ ​​അ​​ധി​​കം പേ​​രെ വ​​ക​​വ​​രു​​ത്തു​​ക​​യും 350 പേ​​രെ അ​​റ​​സ്റ്റു ചെ​​യ്യു​​ക​​യും ചെ​​യ്തു.ഭീ​​ക​​ര​​വേ​​ട്ട​​യ്ക്ക് അ​​ഫ്ഗാ​​ൻ സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ സ​​ഹാ​​യ സ​​ഹ​​ക​​ര​​ണം വേ​​ണ​​മെ​​ന്നും ബ​​ജ്‌​​വ പ​​റ​​ഞ്ഞു.