നേമം: അയൽവാസിയെ മിനി ലോറിയിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ നേമം പോലീസ് അറസ്റ്റുചെയ്തു.
കല്ലിയൂർ വള്ളംകോട് മുത്തുകുഴി വിള വീട്ടിൽ സനൽ (29) നെയാണ് അറസ്റ്റുചെയ്തത്. അയൽവാസിയും സുഹൃത്തുമായ ഷിബുവിനെ കഴിഞ്ഞ മാസം 15 നാണ് കല്ലിയൂർ മുത്തുക്കുഴി ജംഗ്ഷനിൽ വച്ച് ഡ്രൈവറായ സനൽ ലോറിയിടിച്ച് പരിക്കേല്‍പ്പിച്ചത്.
ഷിബുവിന്റെ ബൈക്കിന് പിന്നിലാണ് ലോറിയിടിച്ചത്. അപകടത്തിൽ ഷിബുവിന്റെ കാലിന് പരിക്കേറ്റിരുന്നു.