+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ മൂന്നുകി​ലോ ക​ഞ്ചാ​വു​മാ​യി ഫാ​ഷ​ൻ ഡി​സൈ​ന​ർ പി​ടി​യി​ൽ

അ​മ​ര​വി​ള: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ മൂന്നുകി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീസ് ന​ട​ത്തു​ന്ന കെ ​പി എ​ൻ ട്രാ​വ​ൽ​
അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ മൂന്നുകി​ലോ  ക​ഞ്ചാ​വു​മാ​യി ഫാ​ഷ​ൻ ഡി​സൈ​ന​ർ പി​ടി​യി​ൽ
അ​മ​ര​വി​ള: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ മൂന്നുകി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീസ് ന​ട​ത്തു​ന്ന കെ ​പി എ​ൻ ട്രാ​വ​ൽ​സി​ന്‍റെ ആ​ഡം​ബ​ര ബ​സി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ട​പ്പ​ന​ക്കു​ന്ന് പേ​രൂ​ർ​ക്ക​ട പൂ​വ​ല്ലി​യൂ​ർ​ക്കോ​ണം ബ​ഷീ​ർ​സി​ൽ റി​ച്ചു വി. ​റി​സ്വാ​ (25) നെ ​എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇയാ​ൾ ഫാ​ഷ​ൻ ഡി​സൈ​ന​റും ക​ംപ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് വി​ദ​ഗ്ധ​നു​മാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ബം​ഗളൂ​രൂ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന മാ​ഫി​യ​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​ത് തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് വേ​ൾ​വോ ബ​സി​ൽ യാ​ത്ര ചെ​യ്ത​തെ​ന്നും പ്ര​തി പ​റ​ഞ്ഞു. ബ​ഗ​ളൂ​രു​വി​ൽ നി​ന്നും 35000 രൂ​പ​ക്ക് വാ​ങ്ങി​യ ക​ഞ്ചാ​വ് മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്പോ​ൾ ഏ​ക​ദേ​ശം നാല് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ൽ. തേ​നി മ​ധു​ര കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു​വ​ന്ന ക​ഞ്ചാ​വ് വി​ൽ​പ്പ​ന ഇ​ട​ക്കാ​ല​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ബം​ഗ​ളൂ​രു​വി​ലെ ക​ഞ്ചാ​വി​ന് ഗു​ണ​നു​ല​വാ​രം കൂ​ടി​യ​ത് കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഏ​ജ​ന്‍റ്മാ​ർ ബം​ഗ​ളൂ​രു മാ​ഫി​യെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന​മാ​ണ് വി​വ​രം.
കേ​ര​ള​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മ​റ​യാ​ക്കി ക​ഞ്ചാ​വ് മാ​ഫി​യ ത​ഴ​ച്ച് വ​ള​രു​ന്ന​തി​ന്‍റെ ല​ക്ഷ​ണം കൂ​ടി​യാ​ണ് ഇ​ന്ന​ല​ത്തെ ക​ഞ്ചാ​വ് വേ​ട്ട. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ ക​ട​ത്തി​യ ഒരു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ കൂ​ടു​ത​ൽ പേ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ടു​ങ്ങു​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മോ​ഹ​ന​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.