+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ പോ​ലീ​സു​കാ​ര​ൻ ഒ​ളി​വി​ൽ

കാ​ട്ടാ​ക്ക​ട : പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചാ​യി മൊ​ഴി കി​ട്ടി​യ​തി​നാ​ൽ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യി. ശ്രീ ​പ​ത്മ​നാ​ഭ ടെ​ന്പ
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ പോ​ലീ​സു​കാ​ര​ൻ ഒ​ളി​വി​ൽ
കാ​ട്ടാ​ക്ക​ട : പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചാ​യി മൊ​ഴി കി​ട്ടി​യ​തി​നാ​ൽ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യി. ശ്രീ ​പ​ത്മ​നാ​ഭ ടെ​ന്പി​ൾ സ്ക്വാ​ഡി​ൽ​പ്പെ​ട്ട​തും ഇ​പ്പോ​ൾ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പോലീസുകാരനാണ് ഒളിവിൽ പോയത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മകളെ പീ​ഡി​പ്പി​ച്ച​താ​യി മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നിയാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. ബാ​ത്ത്റൂ​മി​ൽ നി​ന്നും ഇ​റ​ങ്ങി വ​ര​വെ കടന്നു പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തെന്നാണ് പരാതി.
പി​ടി​വ​ലി​ക്കി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് ഇയാളുടെ വീ​ട് നി​ർമാണം ന​ട​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും പോ​ലീ​സു​കാ​ര​ൻ ത​ന്‍റെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്താ​റു​ണ്ടെന്നും ​പെൺ കുട്ടി മൊ​ഴി ന​ൽ​കി. പീ​ഡ​നം ന​ട​ത്തി​യ പോ​ലീ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് തയാറാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് റോ​ഡി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.